ആരാണ് നിന്റെ ശത്രു
അപ്പോള്‍ ഇതേ ചോദ്യം നിങ്ങള്‍ എന്നോട് ചോദിക്കും.
എനിക്ക് ഇതിന് വളരെ വ്യക്തമായ ഉത്തരമുണ്ട്.
ഇത് 2013 ന്റെ അവബോധമാണെന്ന് പറയാം.
ഇക്കാലമത്രയും എന്റെ ശത്രുവിനെ ഞാന്‍ പരതിയിരുന്നത് വീട്ടിലും അയല്‍വക്കത്തും ജോലി സ്ഥലത്തുമൊക്കെയായിരുന്നു.
എന്നാല്‍ അവിടെയൊന്നും എനിക്ക് ശത്രുക്കളെ കണ്ടെത്താനായില്ല.
അപ്പോള്‍ ഞാന്‍ സമാധാനിച്ചിരുന്നത് എന്നെപ്പോലൊരു വെറും സാധാരണക്കാരന് എവിടുന്ന് ശത്രുക്കളുണ്ടാവാന്‍ എന്നായിരുന്നു.
എങ്കിലും എന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അജ്ഞാതനായ ഒരു ശത്രുവിന്റെ സാന്നിധ്യം ഞാന്‍ അറിഞ്ഞിരുന്നു.
ശത്രുവിനെത്തേടി ഞാനലഞ്ഞു......
അതിരുകള്‍ കടന്നു ഞാന്‍ തിരഞ്ഞു...
എന്നാലവിടെല്ലാം കണ്ടത് ചില പിണക്കങ്ങള്‍ മാത്രം.
അവസാനമെന്നിലേയ്‌ക്ക് ഞാന്‍ തിരിഞ്ഞു.
അവിടെയാണെന്‍ ശത്രുവിന്റെ വാസം എന്ന് ഞാന്‍ അറിഞ്ഞു.
എന്റെ അഹങ്കാരം, എന്റെ അലസത, എന്റെ അജ്ഞത,
എന്റെ സ്വാര്‍ത്ഥത, എന്റെ സംസാരം, എന്റെ സമീപനം,
എന്റെ മനോഭാവം......
അതേ... എന്റെ ശത്രുക്കളെല്ലാം മറ്റൊരിടത്തുമല്ല എന്ന് ഞാനറിയുന്നു.
ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന തുടങ്ങുന്നത് ഈ ഒരവബോധത്തിലാണ്.
നാമൊക്കെ ആദ്യം പഠിച്ച പ്രാര്‍ത്ഥന
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍
ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന് എന്നെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ.......
അതായത് എന്നിലെ എന്റെ ശത്രുക്കളില്‍ നിന്ന് എന്നെ രക്ഷിക്കണേ എന്ന്
ഈ ഒരു സന്ദേശത്തോടെ 2013 നോട് ഞാന്‍ വിട ചൊല്ലുന്നു.
ഏവര്‍ക്കും പുതുവര്‍ഷാശംസകള്‍....

No comments:
Post a Comment