അയലത്തെ വീട്ടില്‍ പതിവില്ലാത്ത ഒച്ചയും ബഹളവും കേട്ട് ചെന്നപ്പോള്‍ കണ്ട കാഴ്ച വിശ്വസിക്കാനായില്ല.
മൂന്നു നാലു പേര്‍ വീട്ടിനുള്ളില്‍. കണ്ടാല്‍ പേടി തോന്നുന്ന കടാമുട്ടന്മാര്‍.
ഗൃഹനാഥനും നാഥയും പേടിച്ചരണ്ടിരിക്കുന്നു. ഞാന്‍ അകത്തു കയറി.
എന്നേ കണ്ടതേ അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. 'ഇവര്‍ SBI യില്‍ നിന്ന് വന്നവരാന്നാ പറയുന്നത്. വിദ്യാഭ്യാസ ലോണിന്റെ കുടിശിഖ ഇപ്പോള്‍ കൊടുക്കണമെന്ന് പറയുവാ. കാശ് കൈയിലില്ലെന്ന് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല. ഇവളുടെ കഴുത്തില്‍ കിടക്കുന്ന താലിമാല ഊരിക്കൊടുക്കണം പോലും. ഇതെന്തു കൂത്താ'
അപ്പോഴേക്കും മറ്റയല്‍വാസികളും എത്തി.
SBI യില്‍ നിന്നാണെന്ന് പറഞ്ഞെത്തിയവരോട് ഞാന്‍ വിവരം തിരക്കി.
'ഞങ്ങള്‍ റിലയന്‍സിന്റെ ജോലിക്കാരാ. പത്രം ഒന്നും വായിച്ചില്ലേ. ഞങ്ങളാ ഇനിമുതല്‍ SBI യുടെ സേവന ദാതാക്കള്‍. കൃത്യമായി ലോണടച്ചില്ലെങ്കില്‍ താലിമാലയല്ല വേണ്ടി വന്നാല്‍ കുട്ടിയെത്തന്നെ പൊക്കിയെന്ന് വരും'
'ഹോ...ഹോ... അപ്പോള്‍ നിങ്ങള്‍ ക്വൊട്ടേഷന്‍കാരാ അല്ലേ. അപ്പുറത്ത് SBIയിലെ ഒരു ജീവനക്കാരനുണ്ട് ചോദിച്ചാലറിയാമല്ലോ'
'കാര്യമില്ല ലോക്കല്‍ ബ്രാഞ്ചിന് ഒന്നുമറിയില്ല. എല്ലാം മുകളീന്നാ'
ഗുണ്ടാ സംഘം പറഞ്ഞു.
എന്നാല്‍ ഒരു കാര്യം പറഞ്ഞേക്കാം, SBI യില്‍ നിന്ന് ലോണെടുത്തിട്ടുണ്ടെങ്കില്‍ അതടപ്പിയ്ക്കാന്‍ നിന്റെയൊന്നും ഗുണ്ടായിസം കൊണ്ട് നടക്കില്ല. SBI ഒരുത്തന്റെയും തന്തയുടെ വകയുമല്ല. ഒരു പൊതുമേഖലാ സ്ഥാപനമാ.അതു കണ്ട അണ്ടനും അടകോടനും തൂക്കി വില്ക്കാന്‍ തലപ്പത്തിരിക്കുന്ന കൊഞ്ഞാണ്ടന്‍ മാത്രം വിചാരിച്ചാല്‍ പോരാ.
'ഇനിയിക്കാര്യവും പറഞ്ഞ് ഈ വഴിക്ക് വന്നാല്‍ എന്തു ചെയ്യണമെന്ന് ഞങ്ങളുടെ റസിഡന്റ്‌സ് അസ്സോസിയേഷനറിയാം'ഞാനിത് പറഞ്ഞു തീരുന്നതിന് മുമ്പ് ഒരുത്തന്‍ എന്നെ കോളറുകൂട്ടി പിടിച്ചുയര്‍ത്തി നിര്‍ത്തിയിട്ട് പറഞ്ഞു.
'കഴുവേര്‍ടമോനെ നീന്റെ പീറ അസ്സോസിയേഷനല്ല ഇവിടുത്തെ കൊടികെട്ടിയ പ്രസ്ഥാനങ്ങള്‍ നോക്കിയാല്‍ ഞങ്ങളെ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല. മര്യാദയ്ക്കിരുന്നാല്‍ തടികേടാകാതിരിക്കും. മനസ്സിലായോടാ ------മോനെ' ഇതു പറഞ്ഞ് അവന്‍ എന്നെ താഴേയ്ക്കിട്ടു.ആ വീഴ്ചയില്‍ എന്റെ തല എവിടെയോ ശക്തമായി ഇടിച്ചു. ബോധം മറയുന്ന പോലെ തോന്നി.
അവര്‍ വണ്ടിയില്‍ കയറി പോകുന്നത് പാതി മയക്കത്തില്‍ ഞാനറിഞ്ഞു
വാല്‍ക്കഷണം
SBIയുടെ സേവന ദാതാവായി റിലയന്‍സ് കമ്പനിയെ നിയമിച്ചുകൊണ്ട് രഹസ്യ എഗ്രിമെന്റ്- പത്രവാര്‍ത്ത
അവര്‍ വണ്ടിയില്‍ കയറി പോകുന്നത് പാതി മയക്കത്തില്‍ ഞാനറിഞ്ഞു
ReplyDeleteഇങ്ങന അവസാനിപ്പിക്കാതിരുന്നെങ്കിൽ കഥ വളരെ EFFEKTIVE ആയാനേ. കാരണം, ഈ നാട്ടിൽ ഇതിലപ്പുറവും നടക്കുമെന്ന് വായനക്കാർ അറിഞ്ഞിരിക്കാൻ ഒരു സംഭാവകഥയായി കിടന്നാൽ മതിയായിരുന്നു.