ഒരിക്കല്‍ ഒരു രാജാവ് പരിവാര സമേതം കടല്‍ യാത്ര നടത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഒരു യുവാവ് ആദ്യം കപ്പല്‍യാത്ര നടത്തുകയായിരുന്നതിനാല്‍ വളരെ ‘ഭയചകിതനായിരുന്നു. കപ്പല്‍ ഇളകിയാടുമ്പോള്‍ ഭയന്ന് നിലവിളിക്കുന്ന യുവാവിനെ സമാധാനിപ്പിക്കാന്‍ രാജാവ് ഉള്‍പ്പെടെ എല്ലാവരും ശ്രമിച്ചു.
പക്ഷേ അയാളുടെ ഭയം മാറിയില്ല.
രാജാവ് അനുവദിക്കുമെങ്കില്‍ യുവാവിനെ സുഖപ്പെടുത്താമെന്ന് രാജവൈദ്യന്‍ അറിയിച്ചു. ഉടന്‍ അനുമതിയായി.
ഈ യുവാവിനെ തൂക്കിയെടുത്ത് കടലിലിടാന്‍ കപ്പല്‍ ജോലിക്കോരോട് വൈദ്യന്‍ നിര്‍ദ്ദേശിച്ചു.
അവര്‍ ഉടന്‍തന്നെ അങ്ങനെ ചെയ്തു.
ആ യുവാവ് വെള്ളത്തില്‍ മുങ്ങിത്താണു. കുറെ കടല്‍ വെള്ളം അകത്താക്കി.
അവശനായ യുവാവിനെ പൊക്കിയെടുക്കാന്‍ വൈദ്യന്‍ കല്പിച്ചു. അവന്‍ ഒരു മൂലയില്‍ ശാന്തനായി ഇരിക്കുന്നത് കണ്ട് രാജാവ് വൈദ്യനോട് കാര്യങ്ങള്‍ അന്വേഷിച്ചു.
വൈദ്യന്‍ ഇങ്ങനെ പ്രതിവചിച്ചു. 'അയാള്‍ക്ക് കടലുമായി ബന്ധപ്പെട്ട ഒരനുഭവവും ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ട് കടല്‍ എത്ര അപടകാരിയാകാമെന്നും ബോദ്ധ്യമില്ല. നമുക്കും കടലിനുമിടയില്‍ ഒരു കപ്പല്‍ നല്‍കുന്ന സൗകര്യം എത്രയധികമാണെന്ന് ഇപ്പോള്‍ അയാള്‍ക്ക് മനസ്സിലായി.
അപ്പോള്‍ അയാള്‍ ശാന്തനായി.'
No comments:
Post a Comment