Saturday 24 September 2011

ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ,

ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ,
അഴിമതിക്കെതിരായ ഒരു നിര്ണ്ണായക യുദ്ധം ഇതാ ആരംഭിച്ചിരിക്കുന്നു.
ഏതെങ്കിലും രാഷ്ട്രീയകക്ഷികള്ക്ക് നാം എതിരല്ല. വ്യവസ്ഥാപിതമായ പരിഷ്കാരങ്ങളാണ് നമ്മള് ആഗ്രഹിക്കുന്നത്. അഴിമതി മുക്തമായ ഒരു ഭാരതമാണ് നമ്മുടെ സ്വപ്നം.
സത്യസന്ധവും സമയബന്ധിതവുമായ അന്വേഷണ വിചാരണകളിലൂടെ കുറ്റക്കാരെ ജയിലിലയക്കുന്നതിനും ഖജനാവ് കൊള്ളയടിച്ചവരുടെ സ്വത്ത് കണ്ടുകെട്ടി അവരെ ജോലിയില് നിന്ന് പിരിച്ച് വിടുന്നതിനും കഴിവുള്ള ശക്തമായ ഒരു അഴിമതി നിരോധന നിയമം മാത്രമാണ് ജനങ്ങള് അവശ്യപ്പെട്ടത്.
നമ്മള് കൂടുതല് എന്തെങ്കിലും ചോദിച്ചിക്കുന്നുണ്ടോ
രണ്ടു മാസമായി നമ്മള് സര്ക്കാരുമായി സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അഴിമതിക്കെതിരെ ഒരു ചെറുവിരല് അനക്കാന്പോലും സര്ക്കാര് തയ്യാറായില്ല.
സര്ക്കാരിന് ഇക്കാര്യത്തില് ആത്മാര്ത്ഥതയില്ല.
എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളേയും നമ്മള് കണ്ടു കഴിഞ്ഞു.
എല്ലാ വിധത്തിലും നമ്മള് പരിശ്രമം നടത്തി.
ഇനി നമ്മള് എന്തു ചെയ്യും
ആഗസ്റ്റ് 16 മുതലുള്ള എന്റെ നിരാഹാര സമരത്തിന്റെ പ്രഖ്യാപനം ഞാന് നടത്തിയപ്പോള്- ബാബ
രാംദേവിന്റെ സമാധാനപരമായ സമരം അടിച്ചമര്ത്തിയതുപോലെ- അടിച്ചമര്ത്തുമെന്നാണ് സര്ക്കാര് ഭീഷണിപ്പെടുത്തിയത്.
സുഹൃത്തുക്കളേ ഇതൊരു ചരിത്രപരമായ അവസരമാണ്.ഈ അവസരം നമുക്ക് നഷ്ടപ്പെടുത്താനാവില്ല.
അന്ത്യം വരെ പോരാടാന് നാം തീരുമാനിച്ചു കഴിഞ്ഞു.
അവര് നമ്മെ അറസ്റ്റ് ചെയ്താല് നമ്മള് സമാധാനപരമായി കീഴടങ്ങും.
ലാത്തിയോ വെടിയുണ്ടയോ നമ്മെ പിന്തിരിപ്പിക്കില്ല. പക്ഷേ സമാധാനം നമ്മള് കൈവിടില്ല.
നമ്മള് തിരിച്ചടിക്കില്ല. ഇത് പൂര്ണ്ണമായും ഒരു അക്രമ രഹിത പ്രസ്ഥാനമായിരിക്കും.
'താങ്കള് 16 ന് നിരാഹാരമാരംഭിച്ചാല് അതടിച്ചമര്ത്തും' 'ജന്തര്മന്തറില് ഞങ്ങള് 144 പ്രഖ്യാപിക്കും'
ഇവര് എന്തൊക്കെയാണ് പറയുന്നത്. ഇതാണ് അവരുടെ ചിന്ത.
പക്ഷേ ഞാന് പറയുന്നത്, ഈ രാജ്യത്തിലെ ഓരോ പൗരനും അഗസ്റ്റ് 16 ലെ സമരം നെഞ്ചിലേറ്റി വീടുകള്നിന്നും തെരുവിലിറങ്ങി കൈയ്യില് ത്രിവര്ണ്ണ പതാകയുമായി ഭാരതമാതാ കീ ജയ് എന്ന് വിളിച്ച് അഴിമതിക്കെതിരെ മുദ്രാവാക്യങ്ങളുമായി മുന്നേറിയാല് ലാത്തിയും വെടിയുണ്ടയും ഒന്നുമല്ല.
സര്ക്കാരിന് ഒരു അന്നാഹസാരയെ അറസ്റ്റ് ചെയ്യാന് കഴിഞ്ഞേക്കാം പക്ഷേ 120 കോടി അന്നാഹസാരമാരെ എങ്ങിനെ അറസ്റ്റ് ചെയ്യാനാവും.
അവര്ക്ക് ജന്തര്മന്തറില് 144 പ്രഖ്യാപിക്കാനായേക്കും പക്ഷേ ഇന്ത്യ മുഴുവന് അവര് 144 പ്രഖ്യാപിക്കുമോ
നിങ്ങളോട് ഞാന് പറയട്ടേ,പോലീസും പട്ടാളവും നമ്മോടൊപ്പമാണ്. ട്രാഫിക്ക് സിഗ്നലുകളില് പോലീസുകാര് നമ്മെ തടയുമ്പോള് അവരുടെ പിന്തുണയും ആശംസകളും അറിയിക്കാറുണ്ട്,ഈ പ്രസ്ഥാനത്തിലേക്ക് കൈയയച്ച് സംഭാവന നല്കാറുണ്ട്.
അതുകൊണ്ട് ആഗസ്റ്റ് 16 മുതല് നിങ്ങള് ജോലി വിട്ട് എന്നോടൊപ്പം തെരുവിലിറങ്ങുമോ
ഈ വര്ഷം രാജ്യം കാത്തിരിക്കുന്നത് അഗസ്റ്റ് 15 അല്ല മറിച്ച് 16 അണ്.
ഐക്യത്തോടെ
അന്നാഹസാരെ

No comments:

Post a Comment