Sunday 15 January 2012

സ്വര്‍ഗ്ഗവാതില്‍

ഒരു വൈദികന്‍ മരിച്ച് സ്വര്‍ഗ്ഗവാതുക്കല്‍ ക്യൂവില്‍ നില്‍ക്കുകയാണ്.
തൊട്ടു മുമ്പില്‍ ജീന്‍സും മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരന്‍.
പത്രോസ് ഓരോരുത്തരേയും പേര് വിളിച്ച് അകത്തേയ്ക്ക് വിട്ടുകൊണ്ടിരിക്കുന്നു. 

പത്രോസ് ചെറുപ്പക്കാരനോട് ‘’ നീ ആരായിരുന്നു. അതറിഞ്ഞ് വേണം നിന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ‘’.
ചെറുപ്പക്കാരന്‍ പറഞ്ഞു ‘’ ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്നാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡ്രൈവറാണ്". സെ. പീറ്റര്‍ അയാളുടെ ബയോഡാറ്റാ പരിശോധിച്ചു. ടാക്‌സി ഡ്രൈവറോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 ‘’നീ ആ പട്ടുടയാടയും സ്വര്‍ണ്ണ ഭാണ്ഡവും എടുത്ത് സ്വര്‍ഗ്ഗത്തിലേയ്ക്ക് പ്രവേശിച്ചോളൂ’’.
ടാക്‌സി ഡ്രൈവര്‍ അകത്തേയ്ക്ക് പോയി.
അടുത്തത് വൈദികന്റെ ഊഴമായി. അദ്ദേഹം നിവര്‍ന്ന് നിന്ന് പറഞ്ഞു’’ ഞാന്‍ ജോസഫ് സ്‌നോ കഴിഞ്ഞ 40 വര്‍ഷമായി സെ.മേരീസ് പള്ളിയിലെ വികാരി’’. സെ. പീറ്റര്‍ അദ്ദേഹത്തിന്റെ ബയോഡാറ്റാ പരിശോധിച്ചിട്ട് പറഞ്ഞു. ‘’ പരുത്തി ഉടയാടയും തടി ഭാണ്ഡവും എടുത്ത് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചോളൂ’’.
‘’ ഒരു മിനിറ്റ്.’’ വൈദികന്‍ പറഞ്ഞു’’ ആ മനുഷ്യന്‍ വെറും ടാക്‌സി ഡ്രൈവര്‍. അയാള്‍ക്ക് പട്ടുടയാട, സ്വര്‍ണ്ണഭാണ്ഡം ഇതെന്തു കഥയാ’’.
സെന്റ് പീറ്റര്‍ പറഞ്ഞു.’’ ഇവിടെ ഞങ്ങള്‍ റിസല്‍ട്ടാണ് നോക്കുന്നത്. നിങ്ങള്‍ സുവിശേഷം പ്രസംഗിക്കുമ്പോല്‍ ജനങ്ങള്‍ ഉറങ്ങിയിരുന്നു. പക്ഷേ അയാള്‍ വണ്ടി ഓടിക്കുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുമായിരുന്നു.

വാല്‍ക്കഷണം
കേരളത്തിലെ കത്തോലിക്കാ കുട്ടികള്‍ക്ക്്് മൈനോറിറ്റി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ അതാത് സ്‌കൂളുകളില്‍ നല്‍കാം. സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചാല്‍ മതി. പക്ഷേ പാലാ രൂപതയിലെ വിദ്യാലയങ്ങളില്‍ ഇടവക വികാരിയുടെ കത്തും ആവശ്യമാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കുടുക്കിടാനൊരിടം കൂടി.

1 comment:

  1. ദൈവത്തോട് ഞാന്‍ ഒരു സൈക്കിള്‍ കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു. കിട്ടിയില്ല. അപ്പോള്‍ മനസിലായി ദൈവത്തിന്റെ പ്രവര്‍ത്തന ശൈലി വേറൊരു വിധമാണ് എന്ന്. അതിനാല്‍ ഞാന്‍ ഒരു സൈക്കിള്‍ മോഷ്ടിച്ചു എന്നിട്ട് പോയി കുമ്പസാരിച്ചു.

    ReplyDelete