അടുത്ത ദിവസം തന്നെ ടൗണില്‍നിന്ന് ഒരു ടാപ്പ് വാങ്ങി
കലത്തിന് ഒരു ദ്വാരമിട്ട് അല്പം സിമന്റ് ഉപയോഗിച്ചു ഫിറ്റ് ചെയ്തു.
അതോടെ കുട്ടികളുടെ അസുഖവും മാറി.'' മാഷ് ഒന്നു നിര്‍ത്തി.
റോണി നടുവിനു കൈ കൊടുത്ത് ഒന്നു നിവര്‍ന്നു.
''എന്തു പറ്റി റോണി ?'' മാഷ് ചോദിച്ചു.
''നടുവിന് ഒരു പിടുത്തം. ഇതു പതിവാണ്.
കുറച്ചുനേരം ഇരുന്നു കഴിഞ്ഞാല്‍ നടുവിനു വേദന തുടങ്ങും.'' റോണി പറഞ്ഞു.
''ഇത്ര ചെറുപ്പത്തിലേയോ ?'' മാഷ് അത്ഭുതപ്പെട്ടു.
''ഞാനൊക്കെ എത്ര ഭേദം. കോളജ് കുമാരന്മാര്‍ക്കും കുമാരിമാര്‍ക്കുമാ ഇന്ന് ഏറ്റവും നടുവിനു വേദന.'' റോണി ആശ്വസിച്ചു.
''എന്റെ മറ്റൊരു പരീക്ഷണം ഞാന്‍ പറയാം,'' മാഷ് തുടര്‍ന്നു.
''ഇന്ന് കുട്ടികള്‍ ഫോം ബഡ്ഡില്‍ രണ്ടും മൂന്നും തലയണ ഉപയോഗി ച്ചാണു കിടന്നുറങ്ങുന്നത്. ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് കിടന്നിരുന്ന ചെറുപ്പകാലമാണ് എന്റെ പ്രായത്തിലുള്ളവര്‍ക്ക്.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞാന്‍ തലയിണ ഉപേക്ഷിച്ചിരുന്നു.
പലക തറച്ച കട്ടിലില്‍ ഷീറ്റ് മാത്രം വിരിച്ചു കിടക്കുന്ന രീതി ആരംഭിച്ചു.
എന്തായാലും പിന്നെ തലവേദനയും നടുവിനു വേദനയും ഉണ്ടായില്ല.
ഇതു പരീക്ഷിച്ചു നോക്കാം. ചെലവില്ലല്ലോ ?'' മാഷ് നിര്‍ത്തി.
''പ്രഷര്‍, പ്രമേഹം, വയറുസംബന്ധമായ മറ്റസുഖങ്ങള്‍ ഇവയുള്ളവര്‍ ഉപവസിക്കുന്നത് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാകുന്നതാണു നല്ലത്.
ഇതൊന്നും ഇല്ലാത്ത ചെറുപ്പക്കാര്‍ക്ക് ഈ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്
ഇവയില്‍നിന്ന് രക്ഷ നേടാനൊരുപാധിയാണ്.'' ഇതു പറഞ്ഞ് മാഷ് കസേരയില്‍നിന്ന് എഴുന്നേറ്റു. ''സമയം വളരെയായി ഇനി ഞാനിറങ്ങട്ടെ'' എന്നു പറഞ്ഞ് മാഷ് മുറ്റത്തേക്കിറങ്ങി.
തുടരും..........................
No comments:
Post a Comment