18-ാം നൂറ്റാണ്ടില്‍ പ്രഷ്യയുടെ രാജാവായിരുന്ന
ഫ്രെഡറിക്ക് രണ്ടാമന്‍ താനൊരു ജ്ഞാനിയാണെന്ന് സ്വയം വിശ്വസിച്ചിരുന്നു.
ഒരു പരിധിവരെ അങ്ങനെയായിരുന്നു താനും.
അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിന് ബര്‍ലിന്‍ ജയിലിലെ അവസ്ഥ
നേരില്‍ കണ്ട് മനസ്സിലാക്കണമെന്ന് തോന്നി.
പരിവാര സമേതം ജയിലിലെത്തിയ രാജാവ് തടവുകാര്‍
ഓരോരുത്തരോടായി സംസാരിക്കാന്‍ തീരുമാനിച്ചു.
തടവുകാര്‍ ഓരോരുത്തരായി രാജാവിന്റെ മുന്നില്‍ മുട്ടുകുത്തി ആവലാതികള്‍ ബോധിപ്പിച്ചു. ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും
തികച്ചും നിരപരാധികളാണ് എന്നും അവരെല്ലാം രാജാവിനെ ഉണര്‍ത്തിച്ചു.
എന്നാല്‍ ഒരാള്‍ മാത്രം നിശബ്ദമായിരിക്കുന്നത് കണ്ട രാജാവിന് ജിജ്ഞാസ തോന്നി. ചോദിച്ചു. 'താങ്കള്‍ . . . . താങ്കള്‍ ഇവിടെ?'
‘'അതേ പ്രഭോ'’’
'എന്തുകൊണ്ടിവിടെ ?'
'സായുധ കൊള്ളയാണ് തിരുമനസ്സേ'’
’'നിങ്ങള്‍ കുറ്റവാളിയാണോ?'
'തികച്ചും ഞാനൊരു കുറ്റവാളിയാണ് തിരുമനസ്സേ. ശരിക്കും ഈ ശിക്ഷ ഞാനര്‍ഹിക്കുന്നു.'’
രാജാവ് പെട്ടെന്ന് തന്റെ ചൂരല്‍ ശക്തമായി നിലത്തടിച്ച് അലറി .
'കുറ്റവാളിയായ ഈ അധമനെ ഉടന്‍ മോചിപ്പിക്കുക.
അവനെ ഈ ജയിലില്‍ വേണ്ട.
അവന്‍ ഇവിടെയുള്ള വിശിഷ്ടരായ നിരപരാധികളെ വഴിതെറ്റിക്കും.'
No comments:
Post a Comment