''വണ്ടി വേഗതയില്‍ പോകുമ്പോള്‍ എനിക്കിപ്പോഴും പേടിയാ.'' മഞ്ജു സമ്മതിച്ചു.
മാഷ് തുടര്‍ന്നു:
''പല സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് ഇരുട്ടത്ത് നടക്കേണ്ടി വന്നിട്ടുണ്ടാകാം. തൊട്ടുമുമ്പില്‍ പാമ്പ് കിടക്കുന്നു എന്നു വിചാരിച്ച് ടെന്‍ഷനടിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മനസമാധാനത്തോടെ മുന്നോട്ട് പോകാനാകും ?
'' വാഹനാപകടത്തില്‍ ജീവിതം അവസാനിക്കണമെന്നതാണ് ഈശ്വരനിശ്ചയമെങ്കില്‍ അതു സംഭവിച്ചിരിക്കുമെന്നും പാമ്പ് കടിയേറ്റു മരിക്കണമെന്നതാണു വിധിയെങ്കില്‍ അതിനു മാറ്റ
മുണ്ടാവില്ല എന്നും ചിന്തിക്കുന്ന ഒരാള്‍ക്ക് ഒരു ടെന്‍ഷനും ഉണ്ടാകുന്നില്ല.
അയാളല്ലേ യഥാര്‍ത്ഥ ഈശ്വരവിശ്വാസി ?
''നിങ്ങള്‍ എന്തുപറയുന്നു ?
യഥാര്‍ത്ഥ ഈശ്വരവിശ്വാസി ഇങ്ങനെയല്ലേ ചിന്തിക്കേണ്ടത് ?
ഈശ്വരനിശ്ചയം മറിച്ചാണെങ്കില്‍ ഒരപകടവും സംഭവിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ടെന്‍ഷനടിച്ചത് വെറുതെയായില്ലേ ?
വാഹനയാത്ര അവസാനിച്ചപ്പോഴും രാത്രിയില്‍ ഇരുട്ടത്ത് വീട്ടിലെത്തിയപ്പോഴും നിങ്ങള്‍ക്കിതു പലപ്പോഴും അനുഭവപ്പെട്ടിട്ടില്ലേ ? പിന്നെയെന്തിനാണ് അനാവശ്യ ടെന്‍ഷനുകള്‍ ?
സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. അപ്പോള്‍ നാമെല്ലാം ഈശ്വര പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ഉപകരണങ്ങള്‍ മാത്രം. ഈ ചിന്ത നമുക്ക് ആശ്വാസം നല്‍കും.''
''മക്കളെ കണ്ടും മാമ്പൂ കണ്ടും സന്തോഷിക്കണ്ട എന്നാണു കാരണവന്‍മാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്.'' മഞ്ജു നിരാശയോടെ പറഞ്ഞു.
''എന്താണ് മഞ്ജുവിന്റെ സ്വരത്തില്‍ ഒരു നിരാശ ?'' മാഷ് ചോദിച്ചു. ''മക്കളെ ഓര്‍ത്ത് ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കളെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെ ഉരുവിടേണ്ട ഒരു പ്രമാണമാണിത്. മക്കള്‍ കുട്ടികളായിരുന്നപ്പോള്‍ അവര്‍ക്കുവേണ്ടി വളരെയേറെ ബുദ്ധിമുട്ടുകള്‍ മാതാപിതാക്കള്‍ സഹിക്കുന്നു. ധാരാളം പണം ചെലവഴിക്കുന്നു. അവയെല്ലാം മുതലും പലിശയും ചേര്‍ത്തു തിരികെ വേണമെന്നു വിചാരി ക്കരുത്. നിങ്ങള്‍ കരുതുന്ന രീതിയില്‍ അതു ലഭിക്കാതെ വരുമ്പോള്‍ നിരാശയും ഉത്കണ്ഠയുമുണ്ടാകുന്നു. ഇവയൊക്കെ നമ്മുടെ മാതാപിതാക്കള്‍ക്ക് നാം തിരികെ നല്‍കിയിട്ടുണ്ടോ എന്നു ചിന്തിക്കാറില്ല.
''ചില രക്ഷിതാക്കള്‍ മക്കള്‍ പ്രായമായാലും അവര്‍ക്കവകാശപ്പെട്ട സ്വത്തു നല്‍കാതെ എല്ലാം സ്വന്തം നിയന്ത്രണത്തില്‍ നിലനിര്‍
ത്തുന്നു. സ്വത്തു നല്കിയാല്‍ മക്കള്‍ കൈവെടിയുമോ എന്ന ടെന്‍ഷനാണ് ഇതിനു കാരണം.
''തന്നോളമായാല്‍ താനെന്നു വിളിക്കാന്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല, അല്ലേ മാഷേ,'' റോണി ചോദിച്ചു.
''അതേ റോണീ...'' മാഷ് വിശദീകരിച്ചു : ''നമ്മുടെ മനോഭാവമാണ് മനസമാധാനത്തിനാധാരം. മരം മുറിക്കുന്നവരെ കണ്ടിട്ടില്ലേ, മരം വീഴാറാകുന്നതോടെ വെട്ടു നിര്‍ത്തി അവര്‍ മാറിനില്ക്കും.
കനാല്‍ വെട്ടുന്നവരും ജോലി തീരുമ്പോള്‍ വെള്ളം ഒഴുകാനായി മാറിനില്ക്കും.
നമ്മുടെ ചുമതല തീരുമ്പോള്‍ രംഗത്തുനിന്നു മാറിനില്ക്കാന്‍ നാം പഠിക്കണം.
അതു ലോകതത്വമാണ്, പ്രകൃതിനിയമമാണ്. അതിനു കഴിയാതെ വരുമ്പോഴാണ് നമ്മെ അവഗണിക്കുന്നുവെന്ന തോന്നലുണ്ടാകുന്നത്.
പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയാണല്ലോ അവഗണന അസഹ്യമാക്കുന്നത്. ഇതു കൂടുതല്‍ ടെന്‍ഷന്‍ സമ്മാനിക്കും. യഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളാനുള്ള പരിശീലനം നേടുകയാണ് ടെന്‍ഷന്‍ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്.''
മാഷ് വാച്ചില്‍ നോക്കി പറഞ്ഞു : ''എന്റെ ഇന്നത്തെ ദൗത്യം പൂര്‍ത്തിയായി. ഇനി ഞാനിറങ്ങട്ടെ.'
തുടരും...............
Poem On Children by Kahlil Gibran
ReplyDeleteYour children are not your children.
They are the sons and daughters of Life's longing for itself.
They come through you but not from you,
And though they are with you yet they belong not to you.
You may give them your love but not your thoughts,
For they have their own thoughts.
You may house their bodies but not their souls,
For their souls dwell in the house of tomorrow,
which you cannot visit, not even in your dreams.
You may strive to be like them,
but seek not to make them like you.
For life goes not backward nor tarries with yesterday.
You are the bows from which your children
as living arrows are sent forth.
The archer sees the mark upon the path of the infinite,
and He bends you with His might
that His arrows may go swift and far.
Let your bending in the archer's hand be for gladness;
For even as He loves the arrow that flies,
so He loves also the bow that is stable.