''മോനെ, എന്തുപറ്റി ? മഞ്ജു മകനെ ചേര്‍ത്തുപിടിച്ച്, പുറം തിരുമ്മി.
''ഇതു ദഹനക്കേടാണെന്നു തോന്നുന്നു,'' റോണി ഛര്‍ദ്ദില്‍ പരിശോധിച്ചു പറഞ്ഞു. ''അച്ചൂ, നീ ഇന്നലെ എന്തെങ്കിലും പുറത്തുനിന്ന് വാങ്ങിക്കഴിച്ചോ ?'' റോണി ചോദിച്ചു.
''ഇല്ല അപ്പാ,'' അവന്‍.
''പുറത്തുനിന്ന് വാങ്ങിക്കഴിക്കണമെന്നൊന്നുമില്ല. സൂക്ഷി
ച്ചില്ലെങ്കില്‍ വീട്ടിനകത്തുനിന്നും അസുഖമുണ്ടാകാം.'' ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. ചെറിയാന്‍ മാഷ്.
''കരച്ചിലും ബഹളവും കേട്ടിട്ടു വന്നതാ.'' മാഷ് പറഞ്ഞു.
''അതിനെന്താ മാഷേ, മാഷ് വന്നതു ഞങ്ങള്‍ക്ക് ആശ്വാസമായി.'' മഞ്ജു പറഞ്ഞു.
''ഇന്നലെ പി.റ്റി.എ. മീറ്റിംഗിന് റോണിയെ കണ്ടില്ലല്ലോ ? എന്തുപറ്റി ?'' മാഷ് ചോദിച്ചു.
''പച്ചക്കറികളിലും പഴങ്ങളിലും വിഷമാണ്, ജലം മലിനമാണ് ഇതൊക്കെയല്ലേ ക്ലാസില്‍ പറഞ്ഞത്. എത്ര കാലമായി ഇതൊക്കെ കേള്‍ക്കുന്നു. ഇവരാരും ഇതൊന്നും ഉപയോഗിക്കാറില്ലേ ?'' റോണി ഗൗരവത്തിലായി.
''ഇക്കാര്യങ്ങള്‍ മാത്രമല്ല പറഞ്ഞത്. രക്ഷിതാക്കള്‍ മനസു വച്ചാല്‍ എങ്ങനെയെല്ലാം രോഗങ്ങളെ അകറ്റിനിര്‍ത്താം ? ആഹാരം എപ്പോള്‍ എങ്ങനെ കഴിക്കണം ? വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും പ്രാധാന്യമെന്ത് ? ഇങ്ങനെ നിരവധി കാര്യങ്ങള്‍ പറഞ്ഞു.'' മാഷ് വിശദീ കരിച്ചു.
''അച്ചു ഛര്‍ദിച്ചത് മിനിയാന്നു വാങ്ങിയ മുന്തിരി തിന്നിട്ടാണെന്ന് എനിക്കു തോന്നുന്നു.'' മഞ്ജു പറഞ്ഞു.
''ഞാന്‍ നല്ല വെള്ളത്തില്‍ കഴുകിവച്ചതായിരുന്നല്ലോ.'' റോണി.
''അതുപോരെന്നാണ് ഇന്നലെ ക്ലാസില്‍ കേട്ടത്. രണ്ടു മണിക്കൂറെങ്കിലും ഉപ്പുവെള്ളത്തിലിട്ടു നന്നായി കഴുകി ഉപയോഗിക്കണം.'' മഞ്ജു.
''അതുപോലെ പച്ചക്കറികള്‍ രണ്ടുമൂന്നുമണിക്കൂര്‍ ശുദ്ധജലത്തിലിട്ടതിനുശേഷം എടുത്തുപയോഗിക്കുന്നതാണു നല്ലത്.'' മാഷ് തന്റെ അഭിപ്രായം പറഞ്ഞു.
''അമ്മേ... അമ്മേ...'' മകള്‍ മീര ഓടിവന്നു. ''ദേ, രവിയങ്കിളിനെ കുറേപ്പേര്‍ എടുത്ത് വണ്ടിയില്‍ കയറ്റുന്നു.'' അവള്‍ കിതച്ചുകൊണ്ട് പറഞ്ഞു.
മാഷും റോണിയും ചാടിയെണീറ്റ് പെട്ടെന്ന് മുറ്റത്തിറങ്ങി നോക്കി. വണ്ടി പോയിക്കഴിഞ്ഞു. അവര്‍ രവിയുടെ വീട്ടിലെത്തി വിവരമന്വേഷിച്ചു. കുഴപ്പമൊന്നുമില്ല. ഒരു നെഞ്ചു വേദന. അറ്റാക്കാണോ എന്നു സംശയം. തിരികെ പോരുന്നതിനിടയ്ക്കു മാഷ് പറഞ്ഞു :
''ചെറുപ്രായം. ഏറിയാല്‍ മുപ്പത്തഞ്ച് വയസ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ആഫീസിലിരുപ്പ്. വൈകിട്ട് ബൈക്കില്‍ വീട്ടിലേക്കു വരുന്ന വഴി ക്ലബില്‍ ഇരുന്ന് ചീട്ടുകളി. പുകവലിയും ഉണ്ട്.''
''രവിയെ കണ്ടാല്‍ നല്ല ആരോഗ്യവാനാണല്ലോ ?'' റോണി. അവര്‍ സംസാരിച്ച് വീട്ടിലെത്തി വരാന്തയില്‍ ഇരുന്നു.
''രവി ആരോഗ്യവാനായിരുന്നു. പക്ഷേ, നമ്മുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നമ്മുടെ ആരോഗ്യം പരിപാലിക്കേണ്ടത് നമ്മള്‍ തന്നെയാണ്.'' മാഷ് പറഞ്ഞു
''നാട്ടിന്‍പുറമല്ലേ. ഇവിടെയുണ്ടോ അതിനൊക്കെ സൗകര്യങ്ങള്‍.'' ജിംനേഷ്യത്തെ ഉദ്ദേശിച്ച് റോണി പറഞ്ഞു.
തുടരും..........
No comments:
Post a Comment